ഹാർദിക് പട്ടേൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് പുറത്തു വന്ന യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയായിരിക്കും ബിജെപിയില്‍ ചേരുകയെന്നാണ് ലഭിക്കുന്ന വിവരം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാര്‍ എന്നിവരെല്ലാം പരിപാടിക്കെത്തുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
2019-ല്‍ കോണ്‍ഗ്രസിലെത്തിയ ഹാര്‍ദിക് പട്ടേല്‍ തനിക്ക് പാര്‍ട്ടി ഒരു പരിഗണനും നല്‍കുന്നില്ലെന്ന ആക്ഷേപമുന്നയിച്ചുകൊണ്ടായിരുന്നു പുറത്ത് പോന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ സോണിയാഗന്ധിക്ക് കത്തെഴുതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത ഹാര്‍ദിക്കുമായി ബന്ധപ്പെട്ടവര്‍ തള്ളിയെങ്കിലും ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ട്ടിയില്‍ ചേരാന്‍ എഎപി അടക്കമുള്ളവര്‍ ഹാര്‍ദിക്കിനെ ക്ഷണിച്ചിരുന്നുവെങ്കിലും തല്‍ക്കാലം ഒരു പാര്‍ട്ടിയിലും ചേരുന്നില്ലെന്ന മറുപടിയായിരുന്നു ഹാര്‍ദിക് നല്‍കിയത്.
Content Highlights: Hardik Patel will join bjp on june 2
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..