അഹമ്മദാബാദ് : പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി  (പി.എ.എ.എസ്.)  നേതാവ്  ഹാര്‍ദിക്ക് പട്ടേൽ ബുധനാഴ്ച എൻസിപി നേതാക്കളായ  പ്രഭുൽ പട്ടേൽ, ജയന്ത് പട്ടേൽ എന്നിവരുമായി കൂടികാഴ്ച നടത്തി.
കോൺഗ്രസിനെ സമ്മര്‍ദത്തിലാക്കാനുള്ള ഹാര്‍ദിക്ക് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രമാണ്  എൻസിപി നേതാക്കളുമായുള്ള  കൂടികാഴ്ചയെന്നാണ് വിലയിരുത്തൽ. 

ഹര്‍ദിക്ക് പട്ടേലിന്റെ  രാഷ്ട്രീയ ആവശ്യങ്ങൾ അടുത്തിടെ കോൺഗ്രസ് അംഗീകരിച്ചിരുന്നു. എന്നാൽ സംവരണവിഷയത്തില്‍ സമവായത്തിലെത്തിയിരുന്നില്ല. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകളാണ് ഹാര്‍ദിക്ക് പട്ടേലുമായി നടത്തിയതെന്ന് എൻസിപി വൃത്തങ്ങൾ അറിയിച്ചു. 
എൻസിപി സ്ഥാനാര്‍ത്ഥികൾക്ക് പട്ടേൽ സമുദയാത്തിന്റെ പിന്തുണ ഉറപ്പാക്കാനായാണ് എൻസിപി നേതാക്കാൾ ഹാര്‍ദിക്ക് പട്ടേലിനെ സന്ദർശിച്ചത്.  

എന്നാൽ രാഷ്ട്രീയ ചര്‍ച്ചകളായിരുന്നില്ല നടന്നതെന്നാണ് ഹര്‍ദിക്ക് പട്ടേലിൻ്റെ പ്രതികരണം. ദീപാവലി ആശംസകൾ നേരാനാണ് നേതാക്കൾ എത്തിയതെന്നാണ് ഹാര്‍ദിക്ക് പട്ടേൽ അറിയിച്ചത്.