അപകടദൃശ്യം, ഹർദിപ് സിങ് പുരി | Photo: ANI
ന്യൂഡൽഹി: 278 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ തീവണ്ടി അപകടത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ കോൺഗ്രസിനെതിരേ കേന്ദ്ര മന്ത്രി ഹർദിപ് സിങ് പുരി. അപകടം നടന്ന സ്ഥലത്ത് 36 മണിക്കൂറും രക്ഷാപ്രവർത്തനം ഏകോപിക്കാൻ മുന്നിട്ടിറങ്ങിയ റെയിൽവേ മന്ത്രിയോടാണ് രാജി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒഡിഷയിലെ ട്രെയിൻ അപകടം മുംബൈയിലെ ഭീകരാക്രമണത്തോട് ഉപമിച്ച അദ്ദേഹം 'മുബൈ ഭീകരാക്രമണ സമയത്ത് സംഭവസ്ഥലത്ത് എൻ.എസ്.ജി. ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാൻ പത്തിമണിക്കൂറിലേറെ സമയമെടുത്തെന്നും' കൂട്ടിച്ചേർത്തു.
അപകടത്തിന് ശേഷം പ്രധാനമന്ത്രിയും മൂന്ന് കേന്ദ്ര മന്ത്രിമാരും സംഭവസ്ഥലത്തെത്തി. 51 മണിക്കൂറിനുള്ളിൽ റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ആദ്യം എസ്.പി.ജി. എന്നായിരുന്നു അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് തെറ്റ് മനസിലാക്കി അദ്ദേഹം ട്വിറ്ററിൽ എൻ.എസ്.ജി. എന്ന് തിരുത്തി. ബാലസോറിലുണ്ടായ അപകടത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'രാജ്യം വലിയൊരു ദുരന്തത്തെ ഒന്നിച്ച് നിന്ന് നേരിടുമ്പോൾ ചിലർ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. മറ്റുചിലരാകട്ടെ വിദേശമണ്ണിൽ ഇന്ത്യക്കെതിരേ ക്യാമ്പയിൻ നടത്താൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തു' -മന്ത്രി പറഞ്ഞു.
'ഒഡിഷയിലെ തീവണ്ടി അപകടത്തിൽ നിന്ന് മോദി സർക്കാരിന് ഓടിയൊളിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണം'- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: Hardeep Puri counters Congs charges


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..