
Photo Credit: Getty Images
ഛണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും.
ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്ഭജന് സിങ്ങിന് കായിക സര്‍വകലാശാലയുടെ ചുമതല കൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്ഭജന് ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.
Content Highlights: Harbhajan Singh to be AAP's Punjab candidate for Rajya Sabha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..