ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം; സാധ്യത തള്ളാതെ താരം


ഹർഭജൻ സിങ്ങ് നവജ്യോത് സിങ് സിദ്ദുവിനൊപ്പം | Photo: twitter|NavjotSidhu

ഛണ്ഡീഗഢ്: കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത തള്ളാതെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തള്ളാതെ താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

'എല്ലാ പാര്‍ട്ടിയിലുള്ള രാഷ്ട്രീയക്കാരേയും തനിക്കറിയാം. രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ പഞ്ചാബിനായി പ്രവര്‍ത്തിക്കും. ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല', ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ഹര്‍ഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. 'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നുംതാരമായ ഭാജിയോടൊപ്പം' എന്ന തലക്കെട്ടോടെയാണ് സിദ്ദു ചിത്രം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

ഹര്‍ഭജനെ പഞ്ചാബില്‍ ബിജെപി രംഗത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അത് വ്യാജമാണെന്നായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം. ഇതിന് ശേഷമാണ് സിദ്ദു ഹര്‍ഭജനുമായി കൂടിക്കാഴ്ച നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented