മാതാവ് ഹീരാബെൻ മോദിക്കൊപ്പം നരേന്ദ്ര മോദി (ഫയൽ ചിത്രം) | photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വ്യാഴാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ എല്ലാവരെയും വാക്സിനെടുക്കാന്‍ പ്രചോദിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
'എന്റെ മാതാവ് കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള വാക്സിനെടുക്കാന്‍ യോഗ്യരായവരെ കുത്തിവെപ്പെടുക്കാന്‍ സഹായിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു' - മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് 99 വയസുള്ള മോദിയുടെ മാതാവ് വ്യാഴാഴ്ച വാക്സിന് സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. നേരത്തെ മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി തന്നെ വാക്സിനെടുത്താണ് രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷന് തുടക്കം കുറിച്ചത്.
content highlights: Happy to say my mother got Covid jab, says PM Modi; urges others to get vaccinated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..