-
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.
കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ 2000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ അഴിമതിയുടെ എല്ലാ രേഖകളും ഹാജരാക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ കേസെടുക്കാമെന്നും തൂക്കിലേറ്റാന്‍ വിധിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവയുടെ വില കൂട്ടിക്കാണിച്ച് സര്‍ക്കാര്‍ 2000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൂടിയ വിലക്കാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശിവകുമാര്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കമെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. പിന്നാലെയാണ് എന്‍ ശിവകുമാറിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കുമാര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
Content Highlights: Hang me if Covid-19 scam allegations are baseless’: DK Shivakumar on BJP’s legal notice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..