-
ഹൈദരാബാദ്: ഇന്ത്യന്‍ പൗരത്വം വാഗ്ദ്ദാനം ചെയ്താല്‍ ബംഗ്ലാദേശ് ജനസംഖ്യയുടെ പകുതി ഭാഗം അവരുടെ രാജ്യം വിടുമെന്ന് കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി. പൗരത്വ നിയമ ഭേദഗതി എങ്ങനെയാണ് ഇന്ത്യയില്‍ താമസിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യ ബംഗ്ലാദേശിലുള്ളവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകും. ആരാണ് ഇതിന് ഉത്തരവാദിത്വം വഹിക്കുക, ചന്ദ്രശേഖര റാവുവോ രാഹുല്‍ ഗാന്ധിയോ വഹിക്കുമോ", എന്നും കിഷന്‍ റെഡ്ഡി ചോദിച്ചു.
മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് സി.എ.എ.കൊണ്ടുവന്നത്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആ രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കും പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: "Half Of Bangladesh Will Be Empty If Indian citizenship was ": Union Minister G Kishan Reddy On CAA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..