ഗ്യാന്‍വാപി സര്‍വേ റിപ്പോര്‍ട്ട് സിവില്‍ കോടതിക്ക് കൈമാറി; നടപടികള്‍ സുപ്രീംകോടതി തടഞ്ഞു


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവ സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.

ഗ്യാൻവാപി പള്ളി | Photo: PTI

ന്യൂഡല്‍ഹി : വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം സിവില്‍ കോടതിയിലെ നടപടികള്‍ നാളെ വരെ സുപ്രീംകോടതി തടഞ്ഞു.

സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവ സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. എഴുപതോളം പേജ് ഉള്ള റിപ്പോര്‍ട്ടാണ് മുദ്ര വച്ച കവറില്‍ കൈമാറിയിരുന്നത്. മൂന്ന് ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന.

സര്‍വേയ്ക്ക് എതിരായ ഹര്‍ജി ഇന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സീനിയര്‍ അഭിഭാഷകന് ഇന്ന് ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് വാരാണസി കോടതിയിലെ ഹര്‍ജിക്കാരായ ഹിന്ദു സ്ത്രീകളുടെ ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.

വെള്ളിയാഴ്ച മൂന്ന് മണിക്ക് ഹര്‍ജി പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ സര്‍വേ റിപ്പോര്‍ട്ടിലോ, സര്‍വേയമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലോ സിവില്‍ കോടതി നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

Content Highlights: Gyanvapi Mosque Survey Report Submitted to Civil Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented