ഗ്യാന്‍വാപി: ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധനയില്ല; ഹര്‍ജി തള്ളി


Gyanvapi Masjid (File) | Photo: PTI

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തില്‍ കണ്ടെത്തിയതായി പറയുന്ന 'ശിവലിംഗ'ത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച വാരാണസി ജില്ലാകോടതിയാണ് ഹര്‍ജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം തള്ളിയത്. കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് പരിശോധനയും പള്ളിക്ക് ഉള്‍ഭാഗം സീല്‍ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കോടതി പറഞ്ഞു.

നേരത്തെ, കേസില്‍ ഹര്‍ജിക്കാരായ ഹിന്ദുവിഭാഗത്തിന്റെയും എതിര്‍പക്ഷത്തുള്ള ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പള്ളിസമുച്ചയത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്താനാവില്ലെന്നും അത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി അന്തിമമായി വാദിച്ചത്. തുടര്‍ന്നാണ് ജില്ലാ ജഡ്ജി എ.കെ വിശേഷ് ഹര്‍ജി തള്ളിയത്.

വാരാണസിയില്‍ കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കോടതി നിര്‍ദേശപ്രകാരം സര്‍വേ നടത്തിയ അഭിഭാഷകസംഘം നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാലിത് ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടര്‍ന്ന് ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നും ഹിന്ദുവിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കി.

മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ചതാണ് തര്‍ക്കത്തിലെ പ്രധാന ഹര്‍ജി. ഈ ഹര്‍ജി ആദ്യം പരിഗണിച്ച വാരാണസി സിവില്‍ കോടതിയാണ് കഴിഞ്ഞ മേയ് 16-ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷകകമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാകോടതിയിലേക്കു മാറ്റിയത്.

Content Highlights: Gyanvapi Case:Varanasi Court Rejects Hindu Worshippers' Plea For Scientific Probe Into 'Shiva Linga'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented