Photo: Reuters Photo
ഗ്വാളിയോര്‍: പൊതു ഇടങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗ്വാളിയറില്‍ ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും. ഇത്തരക്കാര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, പോലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തേണ്ടി വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. മുഖാവരണം ധരിക്കാത്തവര്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ എന്നിവര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കോവിഡ് സെന്റര്‍, പോലീസ് എയ്ഡ്‌സ് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
മധ്യപ്രദേശില്‍ നടപ്പാക്കുന്ന 'കില്‍ കൊറോണ' ക്യാമ്പയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് ഉത്തരവ് പുറപ്പെടുവിച്ചത്. മധ്യപ്രദേശ് സര്‍ക്കാര്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള കോവിഡ് സര്‍വേ നടത്തുന്ന 'കില്‍ കൊറോണ' ക്യാപയിന് തുടക്കമിട്ടിരുന്നു.
Content Highlights: Gwalior: Not wearing mask? Work as volunteer in hospital, police check-posts for 3 days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..