ഗുവാഹട്ടി : കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സുരക്ഷാ കിറ്റുകളൊരുക്കി ഗുവാഹട്ടി പ്രസ്‌ ക്ലബ്‌. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ കിറ്റുകള്‍ നല്‍കുന്നത്. 

നഗരത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഞ്ഞൂറോളം കോവിഡ് പ്രതിരോധ സുരക്ഷാ കിറ്റുകളാണ് ഗുവാഹട്ടി പ്രസ് ക്ലബ്ബ് വെള്ളിയാഴ്ച വിതരണം ചെയ്തത്. എന്‍95 മാസ്‌ക്, സെപ്ഷ്യല്‍ സ്യൂട്ട്, പോക്കറ്റ് സാനിറ്റൈസര്‍, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.

വീട്ടിനകത്തിരിക്കാതെ കൊറോണ ബാധിത പ്രദേശങ്ങളിലും മറ്റ് പോയി ജോലി ചെയ്യേണ്ടി വരുന്ന റിപ്പോര്‍ട്ടര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ വലിയ വെല്ലുവിളി നേരിട്ടാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് സുരക്ഷാ കിറ്റുകള്‍ നല്‍കുന്നതിനെ കുറിച്ച് പ്രസ് ക്ലബ്ബ് ചിന്തിച്ചതെന്ന് ജനറല്‍ സെക്രട്ടറി സഞ്ജയ് റേ പറഞ്ഞു.

ഗുവാഹട്ടി ആസ്ഥാനമായുള്ള ബിസിനസ്സ് സ്ഥാപനംവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സുരക്ഷാ കിറ്റിലേക്ക് സംഭവാന നല്‍കി സഹായിച്ചവരാണ്. 

content highlights: Guwahati press club gives Special Suits Against COVID-19 for Journalists