തന്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിക്കാമോയെന്ന് ഓട്ടോഡ്രൈവര്‍; അത്താഴത്തിനുവരാമെന്ന് കെജ്‌രിവാള്‍


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് രാത്രി ഭക്ഷണം കഴിക്കാനെത്തുമെന്നറിയിച്ച് കെജ്‌രിവാളും. തിങ്കളാഴ്ച അഹമ്മദാബാദില്‍ നടന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സമ്മേളനത്തിലായിരുന്നു സംഭവം.

വിക്രം ദന്താനി എന്ന യുവാവ് സ്വയം പരിചയപ്പെടുത്തുകയും താന്‍ കെജ്‌രിവാളിന്റെ ആരാധകനാണെന്നറിയിക്കുകയും ചെയ്തു. പഞ്ചാബില്‍ ഒരു ഡ്രൈവര്‍ക്കൊപ്പം കെജ്‌രിവാള്‍ ഭക്ഷണം കഴിച്ച സംഭവം താന്‍ കേട്ടിരുന്നതായും അയാള്‍ പറഞ്ഞു. അതിനുശേഷമായിരുന്നു ഗുജറാത്തിയായ തന്റെ വീട്ടില്‍ ഭക്ഷണത്തിനെത്താമോ എന്ന വിക്രമിന്റ ചോദ്യം.

തീര്‍ച്ചയായും, കെജ്‌രിവാള്‍ മറുപടി പറഞ്ഞു. താന്‍ ഇന്ന് വരട്ടെയെന്നും തന്നെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമോ എന്ന് കെജ്‌രിവാള്‍ ചോദിച്ചു. രാത്രി എട്ട് മണിക്ക് ഭക്ഷണത്തിനായി വരാമെന്നും തനിക്കൊപ്പം രണ്ട് സഹപ്രവര്‍ത്തകരും ഉണ്ടാവുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ഇതിന്റെ വീഡിയോ എഎപി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വേദിയിലും സദസിലുമുള്ളവര്‍ ഹര്‍ഷാരവത്തോടെയാണ് കെജ്‌രിവാളിന്റെ വാക്കുകളെ സ്വാഗതം ചെയ്തതെന്ന് വീഡിയോയില്‍ കാണാം.

Content Highlights: Gujarati auto rickshaw driver, invited, Arvind Kejriwal, for dinner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented