exit poll

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ ബി.ജെ.പിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തില്‍ ബി.ജെ.ക്ക് 109 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളും ലഭിക്കുമെന്നുമെന്നാണ് പ്രവചനം.

ഹിമാചലില്‍ മൂന്നില്‍ രണ്ട്  ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണമെന്നാണ് ഇന്ത്യാടുഡെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് 47-55 സീറ്റുകളും 13-20 സീറ്റുകളും ലഭിക്കുന്ന് ഇന്ത്യാ ടുഡേയുടെ സര്‍വേ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശില്‍ ബിജെപി 51 സീറ്റും കോണ്‍ഗ്രസ് 16 സീറ്റും നേടുന്നമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.

ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2012-ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മധ്യഗുജറാത്തില്‍ ബി.ജെ.പി.യും മേല്‍ക്കൈ നേടിയിരുന്നു. 2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖല കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ പട്ടണങ്ങള്‍ ബി.ജെ.പി. തൂത്തുവാരിയിരുന്നു. ഇത്തവണ ഗ്രാമങ്ങളില്‍ പരമാവധി നേട്ടമുണ്ടാക്കാനും പട്ടണങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. വന്‍നഗരങ്ങളേക്കാള്‍ മെഹ്സാന, മോര്‍ബി തുടങ്ങിയ ചെറുപട്ടണങ്ങളെയാണ് അവര്‍ ലക്ഷ്യമിട്ടത്. ബി.ജെ.പി. അവരുടെ സ്വാധീനമേഖലകള്‍ നിലനിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കും. പക്ഷേ, 150 സീറ്റെന്ന ലക്ഷ്യം നേടണമെങ്കില്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടണം.

പ്രധാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഗുജറാത്ത്

ഇന്ത്യ ടുഡേ: ബിജെപി-113, കോണ്‍ഗ്രസ് 68-82

സഹാറ സമയ്: ബിജെപി-110-120, കോണ്‍ഗ്രസ് 65-75

ന്യൂസ് 18: ബിജെപി 108, കോണ്‍ഗ്രസ് 74

റിപ്പബ്ലിക് ടിവി: ബിജെപി 115, കോണ്‍ഗ്രസ് 65

എബിപി ന്യൂസ്: ബിജെപി 117, കോണ്‍ഗ്രസ് 64

സീ ന്യൂസ്: 99-113, കോണ്‍ഗ്രസ് 68-82

ഹിമാചല്‍ പ്രദേശ്

ടൈംസ് നൗ: ബിജെപി 51, കോണ്‍ഗ്രസ് 16

ഇന്ത്യ ടുഡേ:  ബിജെപി- 55, കോണ്‍ഗ്രസ് 20

എബിപി ന്യൂസ്: ബിജെപി 41, കോണ്‍ഗ്രസ് 32

സഹാറ സമയ്: ബിജെപി 46, കോണ്‍ഗ്രസ് 21

സീ വോട്ടര്‍: ബിജെപി 41, കോണ്‍ഗ്രസ് 25

ന്യൂസ് നേഷന്‍: ബിജെപി 47, കോണ്‍ഗ്രസ് 23

Read more - ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പില്‍ 63% പോളിങ്