ഗുജറാത്ത്‌ ഇനി 'ഹര്‍ ഘര്‍ ജല്‍' സംസ്ഥാനം; എല്ലാ വീട്ടിലും ശുദ്ധജലം ലഭിക്കും


ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച്  91,73,378 വീടുകള്‍ക്കാണ്  ഇപ്പോള്‍ പൈപ്പ് കണക്ഷന്‍ ഉള്ളത്

പ്രതീകാത്മക ചിത്രം

വഡോദര: ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പുകളിലൂടെ ശുദ്ധജലം ലഭ്യമാക്കി ഗുജറാത്തിനെ ബുധനാഴ്ച 'ഹര്‍ ഘര്‍ ജല്‍' സംസ്ഥാനമായി പ്രഖ്യാപിച്ചു.മുഴുവന്‍ വീടുകളിലും വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 91,73,378 വീടുകള്‍ക്കാണ് ഇപ്പോള്‍ പൈപ്പ് കണക്ഷന്‍ ഉള്ളത്.

വിവരം പങ്കുവെച്ച്‌ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാങ്‌വി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.' ഈ പുതുവത്സരത്തില്‍ ഗുജറാത്തിന് മറ്റൊരു നേട്ടം കൂടി. 100% ഹര്‍ ഘര്‍ ജല്‍ സംസ്ഥാനമായി ഗുജറാത്ത്'



100% കുടിവെള്ള ടാപ്പ് ലഭ്യമാക്കി ഗുജറാത്ത് അതിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനത്തിലാണുള്ളത്. ഗ്രാമങ്ങളിലെ ഓരോ വീട്ടിലും സുരക്ഷിതവും സ്ഥിരവുമായ ശുദ്ധ ജലം ലഭ്യമായി തുടങ്ങിയെന്നും ഗുജറാത്ത് ജലവിതരണ വകുപ്പും ട്വിറ്ററില്‍ കുറിച്ചു.

Content Highlights: gujarath became 100% tap water state


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented