ന്യൂഡല്‍ഹി: ഗ്രാമീണ മോഖലയിലെ 650 കോടിയോളം വരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിതള്ളാന്‍ ഒരുങ്ങി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പുതുതായി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ഡ എഴുതിത്തള്ളാന്‍ നീക്കം നടത്തുന്നതിനിടെയാണിത്. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.

ബില്‍ കുടിശ്ശികയായതിനാല്‍ വിഛേദിക്കപ്പെട്ടവയാണ് ഈ കണക്ഷനുകള്‍. ഇവ വീടുകളിലും കാര്‍ഷിക - വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയും ആണെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേല്‍ വ്യക്തമാക്കി. 

ഗുജറാത്തിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ദേശീയ തലത്തില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പുതിയനീക്കം.

content highlights: Gujarat Waives off Rs 650 Cr Rural Electricity Bills