സൂറത്ത്: ഗുജറാത്തില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചിരിക്കെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കാന്തി ഗാമിതിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. താപി ജില്ലയിലെ സോന്‍ഗഢിലാണ് വിവാഹ നിശ്ചയം നടന്നത്.
രണ്ടാം ഘട്ട കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ഗുജറാത്തില്‍ നഗരങ്ങളിലടക്കം നൈറ്റ് കര്‍ഫ്യൂവും മറ്റു കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചായിരുന്നു ബിജെപി നേതാവിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയം.
ചടങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറുകണക്കിന് പേര്‍ ഒരുമിച്ച് നിന്ന് നൃത്തമാടുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. അയ്യായിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം വിവാദമായതോടെ ബിജെപി നേതാവ് ക്ഷമ ചോദിച്ചെത്തിയിട്ടുണ്ട്.
'എല്ലാ വര്‍ഷവും, ഞങ്ങളുടെ ഗ്രാമത്തില്‍ തുളസി വിവാഹിന്റെ ഘട്ടത്തില്‍ ഞങ്ങള്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. അതിനാല്‍, തിങ്കളാഴ്ച, എന്റെ ചെറുമകളുടെ വിവാഹനിശ്ചയ ചടങ്ങിനൊപ്പം ഞങ്ങള്‍ തുളസി വിവാഹ് സംഘടിപ്പിച്ചിരുന്നു. ഞങ്ങള്‍ ആളുകള്‍ക്ക് ഒരു ക്ഷണവും അയച്ചിരുന്നില്ല, പക്ഷേ ഒരു സന്ദേശം നല്‍കിയിരുന്നു. പേരക്കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങ് കൂടിയായതിനാല്‍ രണ്ടായിരത്തോളം അതിഥികള്‍ക്കായി ഞങ്ങള്‍ അത്താഴവും സംഘടിപ്പിച്ചിരുന്നു. ഇത്രയധികം ആളുകള്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്താഴത്തിന് ശേഷം ഒരു നൃത്ത പരിപാടിയും ഉണ്ടായിരുന്നു. ധാരാളം ആളുകള്‍ ഇതില്‍ പങ്കെടുത്തും. സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' കാന്തി ഗമിത് പറഞ്ഞു.
#Gujarat: The video of an event organised by former minister #KantiGamit following his grand daughter's engagement ceremony organised on Monday night at Dosvada village near Songadh town of Tapi district pic.twitter.com/tZ5jmBxgLE
— TOI Ahmedabad (@TOIAhmedabad) December 1, 2020
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സംഘാടകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് പ്രതികരിച്ചു.
Gujarat: Police say they've acted against organizers for not following #COVID19 norms after a video went viral showing hundreds dancing at the engagement ceremony of Ex-BJP Minister Kanti Gamit's granddaughter at Doswada village in Tapi district
— ANI (@ANI) December 2, 2020
(Viral Video from 30/11/20) pic.twitter.com/J2IkemUUp1
Content Highlights: Gujarat-Thousands of people dance at engagement event of ex-BJP minister's granddaughter