മകള്‍ ബിജെപി സ്ഥാനാര്‍ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഗുജറാത്ത് കാലപക്കേസിലെ കുറ്റക്കാരന്‍


തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പായൽ മക്രോനി |ഫോട്ടോ:twitter.com/DrPayalKukrani

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ടയാളുടെ മകളെ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിയെയാണ് നരോദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 2015-മുതല്‍ ജാമ്യത്തിലുള്ള മനോജ് കുക്രാനി ഇപ്പോള്‍ മകള്‍ക്കുവേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്.

അനസ്‌തേറ്റിസ്റ്റായ പായല്‍ കുക്രാനിക്ക് രാഷ്ട്രീയ മുന്‍പരിചയമില്ല. നരോദയിലെ സിറ്റിങ് എംഎല്‍എ ബല്‍റാം തവാനിയെ മാറ്റിയാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത്. കലാപത്തിലെ പ്രതികള്‍ക്ക് ബിജെപി നേരിട്ടു പ്രതിഫലംകൊടുക്കുന്നതിന്റെ തെളിവാണ് പായല്‍ കുക്രാനിയുടെ സ്ഥാനാര്‍ഥിത്വമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തില്‍ നിന്നാണ് ബിജെപി പായലിനെ മത്സരിപ്പിക്കുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ നരോദയില്‍ 97 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പേരില്‍ ഒരാളാണ് പായലിന്റെ പിതാവ്. 2012-ലാണ് മനോജ് കുക്രണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എന്നാല്‍ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമേ മനോജ് ജയിലില്‍ കിടന്നിട്ടുള്ളൂവെന്നാണ് ഇയാളുടെ അയല്‍വാസികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇടക്കാല ജാമ്യത്തില്‍ മിക്കവാറും സമയം ജയിലിന് പുറത്താണെന്നും അവര്‍ പറയുന്നു.

പിതാവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി കോടതിയുടെ പരിഗണനയിലാണെന്നാണ് മനോജ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പായലിന്റെ മറുപടി. 'എന്റെ പിതാവ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാണ്. പിതാവിന് ശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതിനെതിരെ ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോഴും അതിനെതിരെ പോരാടുകയാണ്. പക്ഷേ, എനിക്ക് നിങ്ങളോട് പറയാന്‍ കഴിയുന്നത് എന്റെ അച്ഛനും അമ്മയും എല്ലാ ബിജെപി നേതാക്കളും എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്നെ സഹായിക്കുന്നു. വിഷയം വികസനമാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും', പായല്‍ പറഞ്ഞു.

ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്ന ചന്ദ്രസിങ് റൗള്‍ജിയെ ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്. ഗോധ്രയിലാണ് ഇയാള്‍ക്ക് ഇപ്രാവശ്യവും ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. 'സംസ്‌കാരമുള്ള ബ്രാഹ്മണര്‍' എന്നാണ് ഇയാള്‍ ബലാത്സംഗ കേസിലെ പ്രതികളെ വിശേഷിപ്പിച്ചിരുന്നത്. ഇത് വിവാദമുയർത്തിയതിനു പിന്നാലെയാണ് ഗുജറാത്ത് കലാപക്കേസിലെ പ്രതിയുടെ മകളെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

Content Highlights: Gujarat Riots Convict Helps Daughter, A BJP Candidate, Boost Her Campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented