ആര്‍.ബി. ശ്രീകുമാറും ദീപന്‍ ഭദ്രനും; പോരില്‍ മലയാളികള്‍ നേര്‍ക്കുനേര്‍


ഇ.ജി. രതീഷ്

ശ്രീകുമാര്‍ 1971-ല്‍ ഗുജറാത്ത് കേഡറിലാണ് ഐ.പി.എസില്‍ പ്രവേശിക്കുന്നത്. 2007-ല്‍ പോലീസ് പരിഷ്‌കാരവിഭാഗത്തില്‍ എ.ഡി.ജി.പി.യായി വിരമിച്ചു. നിയമംവിട്ടൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ശ്രീകുമാറിനെ ഗുജറാത്തില്‍ മിക്കയിടത്തും ഒരു വര്‍ഷത്തിലേറെ രാഷ്ട്രീയനേതൃത്വം ജോലി ചെയ്യിച്ചിട്ടില്ല. മഹെസാണയില്‍ എസ്.പി.യായി മാത്രമാണ് ഒരുവര്‍ഷത്തിലേറെ ജോലിചെയ്തത്.

ആർ.ബി ശ്രീകുമാർ, ദീപൻ ഭദ്രൻ

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതിഭാഗത്ത് നില്‍ക്കുന്നത് മലയാളിയായ മുന്‍ ഡി.ജി.പി.യാണ്; ആര്‍.ബി. ശ്രീകുമാര്‍. അന്വേഷണസംഘത്തെ നയിക്കുന്നതാകട്ടെ, മലയാളിയായ ഡി.ഐ.ജി. ദീപന്‍ ഭദ്രനും. മുന്‍ ഡി.ജി.പി.യായ തിരുവനന്തപുരം സ്വദേശി ശ്രീകുമാറിനെ ഗാന്ധിനഗറിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് ജൂലായ് ഒന്നുവരെ കസ്റ്റഡിയില്‍വാങ്ങി പോലീസ് ചോദ്യംചെയ്തു വരുകയാണിപ്പോള്‍. ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ജനിച്ചിട്ടില്ലാത്ത ദീപന്‍ ഭദ്രന്‍ 2007 കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കുറ്റാന്വേഷണത്തില്‍ പേരെടുത്ത ഇദ്ദേഹമാണ് ഇപ്പോള്‍ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധസംഘത്തെ നയിക്കുന്നത്.

ശ്രീകുമാര്‍ 1971-ല്‍ ഗുജറാത്ത് കേഡറിലാണ് ഐ.പി.എസില്‍ പ്രവേശിക്കുന്നത്. 2007-ല്‍ പോലീസ് പരിഷ്‌കാരവിഭാഗത്തില്‍ എ.ഡി.ജി.പി.യായി വിരമിച്ചു. നിയമംവിട്ടൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ശ്രീകുമാറിനെ ഗുജറാത്തില്‍ മിക്കയിടത്തും ഒരു വര്‍ഷത്തിലേറെ രാഷ്ട്രീയനേതൃത്വം ജോലി ചെയ്യിച്ചിട്ടില്ല. മഹെസാണയില്‍ എസ്.പി.യായി മാത്രമാണ് ഒരുവര്‍ഷത്തിലേറെ ജോലിചെയ്തത്.

കലാപത്തിന് തൊട്ടുപിന്നാലെ 2002 ഏപ്രിലില്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡി.ജി.പി.യായി. ക്രമസമാധാന നില ഭദ്രമല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതോടെ മോദിഭരണകൂടവുമായി തെറ്റി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കലാപവുമായി ബന്ധപ്പെട്ട പല രേഖകളും അന്വേഷണ കമ്മിഷനുമുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇവയെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നേരിടുന്നത്. ശ്രീകുമാറിന്റെ സ്ഥാനക്കയറ്റവും ഇതേപേരില്‍ തടഞ്ഞിരുന്നു. പക്ഷേ, വിരമിച്ചശേഷം നിയമപ്പോരാട്ടത്തിലൂടെ അവയെല്ലാം അദ്ദേഹം നേടിയെടുത്തു. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ.യും ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുന്നുണ്ട്.

കേസന്വേഷിക്കുന്ന ദീപന്‍ ഭദ്രന്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷമുണ്ടായിരുന്നു. മലയാളിയായ സജിനിയെ കൊലപ്പെടുത്തിയ കേസ്, ബി.ജെ.പി.നേതാവ് ഭാനുശാലിവധം തുടങ്ങിയവയിലെ പ്രതികളെ അറസ്റ്റുചെയ്ത ഇദ്ദേഹത്തിന്റെ സംഘമാണ് രണ്ടുവര്‍ഷംമുമ്പ് നഗരത്തില്‍ ഛോട്ടാഷക്കീല്‍ സംഘാംഗത്തെ ഏറ്റുമുട്ടലില്‍ പിടികൂടിയത്. ഇടക്കാലത്ത് ജാം നഗറിലെ പണത്തട്ടിപ്പുമാഫിയയെ ഒതുക്കാന്‍ അവിടത്തെ എസ്.പി.യായും നിയോഗിച്ചിരുന്നു. ഇപ്പോള്‍ മുന്‍ സീനിയര്‍ ഉദ്യോഗസ്ഥനെതിരായ കേസിന്റെ ചുമതലയും ദീപന്‍ ഭദ്രനായി.

കലാപത്തിന്റെ അന്വേഷണവുമായി ബന്ധമുള്ള മറ്റൊരു പേര് അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടേതാണ്. ഇദ്ദേഹമാണ് സ്വതന്ത്രാന്വേഷണം നടത്തിയ സിറ്റിസണ്‍സ് പാനലിനെ നയിച്ചത്. മോദിഭരണകൂടം കലാപത്തിന് ഒത്താശചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. ഇത് ബി.ജെ.പി. സര്‍ക്കാരിന് വലിയ തലവേദനയും സൃഷ്ടിച്ചു.

ഗുജറാത്ത് ഗൂഢാലോചന അന്വേഷണം കൂടുതല്‍ പേരിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ സന്നദ്ധസംഘടനകളിലേക്കും വ്യക്തികളിലേക്കും രാഷ്ട്രീയനേതാക്കളിലേക്കും നീങ്ങും. അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കഴിഞ്ഞദിവസം അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദ്, മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവരെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍, പ്രത്യേക അന്വേഷണസംഘങ്ങള്‍ക്ക് ഇവര്‍ നല്‍കിയിട്ടുള്ള രേഖകള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവയുടെ സത്യാവസ്ഥ കണ്ടെത്തനാണ് ശ്രമം. സാക്ഷിമൊഴികള്‍ ലഭിക്കാനായി ഇവര്‍ ഉപഹാരങ്ങള്‍ നല്‍കിയിരുന്നെന്ന് റിമാന്‍ഡ് അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആരോപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ വര്‍ഗീയലഹള സംബന്ധിച്ച കേസുകളിലും ഇവര്‍ സമാന ഇടപെടലുകള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.

സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ സഹപ്രവര്‍ത്തകരിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് സൂചന. കലാപത്തിലെ ഇരകള്‍ വിദ്യാഭ്യാസം കുറഞ്ഞവരാകയാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം തയ്യാറാക്കാനും മറ്റും സഹായിച്ചിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ സഞ്ജീവ് ഭട്ടിനെ ചോദ്യംചെയ്യുന്നതിനായി ജയിലില്‍നിന്ന് വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. മറ്റൊരു കേസിലെ വിചാരണയ്ക്കായി ഇപ്പോള്‍ പാലന്‍പുര്‍ ജയിലിലാണ് ഇദ്ദേഹമുള്ളത്. മൂവരെയും വെവ്വേറെയും ഒന്നിച്ചിരുത്തിയും ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും.

പോലീസ് തന്നെ കൈയേറ്റംചെയ്‌തെന്നും പരിക്കേല്‍പ്പിച്ചെന്നും തീസ്ത സെതല്‍വാദ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റപ്പെടുത്തി. താനൊരു കുറ്റവാളിയല്ലെന്ന് മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു.

Content Highlights: Gujarat riots conspiracy R.B Sreekumar Deepan Bhadran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented