ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സ്വാമിയെ അജ്ഞാത സംഘം ആക്രമിച്ചതെന്നാണ് പരാതി.

 

സ്വാമി നാരായണ്‍ ഗുരുകുലത്തിലെ ഭക്തിപ്രസാദ് എന്ന സ്വാമിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ ജുനഗഡ് മേഖലയില്‍ ബിജെപിക്കായി പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സ്വാമി ആരോപിച്ചത്. 

നാളെയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.