ഗുജറാത്തില്‍ തൂത്തൂവാരി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, നേട്ടമുണ്ടാക്കി ആം ആദ്മി പാര്‍ട്ടി


സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. അതേ സമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു.

ബിജെപി പ്രവർത്തകരുടെ ആഹ്ലാദം |ഫോട്ടോ:ANI

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നൂറെണ്ണത്തില്‍ പോലും ജയിക്കാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.

സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. അതേ സമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.

ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതിനിടെ അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വിജയിക്കാനായിട്ടുണ്ട്.

2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

Content Highlights: Gujarat Municipal Corporation Elections 2021-Results

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented