ദുരന്തസ്ഥലം സന്ദര്‍ശിച്ച് മോദി; ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണം നടത്തി


പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു

മോർബി സന്ദർശിക്കുന്ന പ്രധാനമന്ത്രിയും ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വിയും | Photo: PTI

മോര്‍ബി: തൂക്കുപാലം തകര്‍ന്നുവീണ് 135 പേര്‍ മരിച്ച സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിക്കും മുമ്പ് പാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ പേര് ഷീറ്റ് ഉപയോഗിച്ച് മറച്ചു. മച്ചു നദിക്ക് കുറുകയുള്ള പാലത്തിനുമുകളിലുള്ള കമ്പനിയുടെ ബോര്‍ഡാണ് വെള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചത്. പാലം അറ്റകുറ്റപ്പണിയില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷമടക്കം ആരോപണം ഉന്നയിക്കുമ്പോഴാണ് നടപടി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി തിരക്കുപിടിച്ച് ഒറ്റരാത്രികൊണ്ട് നവീകരിച്ച പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിക്കേറ്റവരെ പുതുതായി പെയിന്റടിച്ച വാര്‍ഡുകളിലേക്ക് മാറ്റിയതും വിവാദമായി. പിന്നാലെയാണ് കമ്പനിയുടെ പേര് മറച്ചെന്ന വിവരം പുറത്ത് വരുന്നത്.അതേസമയം, മോര്‍ബിയിലെത്തിയ പ്രധാനമന്ത്രി ദുരന്തസ്ഥലത്തിന്റെ ഹെലിക്കോപ്റ്ററില്‍ ആകാശവീക്ഷണം നടത്തി. തുടര്‍ന്ന് അപകടസ്ഥലത്ത് സന്ദര്‍ശനം നടത്തി. കമ്പനിയുടെ പേര് മറച്ചുവെച്ച ഭാഗത്തടക്കമെത്തി പ്രധാനമന്ത്രി സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലും ആഭ്യന്തരമന്ത്രി ഹര്‍ഷ് സങ്‌വിയും പ്രധാനമന്ത്രിയെ അനുഗമിച്ചു. മോര്‍ബിയിലെ സിവില്‍ ആശുപത്രയിലെത്തിയ മോദി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അവിടെ നിന്നും പ്രധാനമന്ത്രി എസ്.പി. ഓഫീസിലേക്ക് പോയി.

അതിനിടെ, പാലം അറ്റകുറ്റപ്പണി നടത്തിയ ഒറേവാ ഗ്രൂപ്പിന്റെ ഉടമകളും അധികൃതരും ഒളിവില്‍ പോയെന്ന ആരോപണം ഉയരുന്നുണ്ട്. കമ്പനിയുടെ അഹമ്മദാബാദിലെ ഫാം ഹൗസ് അടച്ചിട്ടനിലയിലാണെന്നും ഇവിടെ സുരക്ഷാ ജീവനക്കാര്‍ പോലുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനിയെ നിര്‍മ്മാണം ഏല്‍പിച്ചതാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പാലം കുറഞ്ഞത് എട്ടുമുതല്‍ പത്ത് വര്‍ഷം വരെ നിലനില്‍ക്കുമെന്നായിരുന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജയ്‌സുഖ്ഭായ് പട്ടേലിന്റെ അവകാശവാദം.

Content Highlights: Gujarat Morbi Cable bridge collapse Oreva Group Prime minister Narendra Modi visits


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented