തൂക്കുപാലം പുനര്‍നിർമിച്ച കമ്പനിക്ക് പ്രവൃത്തിപരിചയമില്ല; ബള്‍ബും ക്ലോക്കും നിര്‍മിക്കുന്ന സ്ഥാപനം


ഒറേവ എന്ന സ്വകാര്യ ട്രസ്റ്റിനാണ് കരാര്‍ ലഭിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം

ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലം | Photo: PTI

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബിയില്‍ 141 പേരുടെ മരണത്തിന് ഇടയാക്കിയ തൂക്കുപാലം പുനര്‍നിര്‍മ്മിച്ചത് പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയെന്ന് ആരോപണം. സി.എഫ്.എല്‍. ബള്‍ബുകളും ക്ലോക്കുകളും ഇലക്ട്രിക് ബൈക്കുകളും നിര്‍മ്മിക്കുന്ന കമ്പനിക്കാണ് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഒറേവ എന്ന സ്വകാര്യ ട്രസ്റ്റിനാണ് കരാര്‍ ലഭിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം.

ഔദവ്ജി രാഖവ്ജി പട്ടേല്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനി അജന്ത, ഒര്‍പാറ്റ് ബ്രാന്‍ഡുകളില്‍ ക്ലോക്കുകള്‍ നിര്‍മ്മിച്ചാണ് പ്രശസ്തമായത്. പിന്നീട് കമ്പനി ഇലക്ട്രോണിക്‌സ്- ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാണത്തിലേക്ക് കടന്നു. കാല്‍ക്കുലേറ്ററുകളും സെറാമിക് ഉത്പന്നങ്ങളും ഇ- ബൈക്കുകളും കമ്പനി വിപണിയിലിറക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പാലം അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനുമുള്ള കരാര്‍ കമ്പനിക്ക് ലഭിക്കുന്നത്. മോര്‍ബി മുന്‍സിപ്പാലിറ്റിയാണ് കരാര്‍ നല്‍കിയത്.

പ്രവൃത്തിപരിചയമില്ലെന്ന ആരോപണത്തെക്കുറിച്ച് വിശദീകരണം ചോദിക്കാന്‍ കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മധ്യഭാഗത്തുണ്ടായിരുന്ന ആളുകള്‍ പാലം കുലുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് സംഭവം നടന്നയുടനെ കമ്പനിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരുന്നു. 6,000-ലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനമെന്നതടക്കമുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉണ്ടെങ്കിലും നിര്‍മ്മാണ മേഖലയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി അവര്‍ എവിടെയും വ്യക്തമാക്കുന്നില്ല.

ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പാണ് നിര്‍മ്മാണ കമ്പനി പാലം തുറന്നുകൊടുത്തതെന്ന് നേരത്തെ മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 'ഇതൊരു സര്‍ക്കാര്‍ ടെന്‍ഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറേവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു', എന്നായിരുന്നു അപകടത്തിന് പിന്നാലെ മുന്‍സിപ്പാലിറ്റി അധികൃതരുടെ വിശദീകരണം.

മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പാലം അറ്റകുറ്റ പണികള്‍ക്കായി ഏഴ് മാസത്തോളം അടച്ചിട്ട ശേഷം ഒക്ടോബര്‍ 26-നാണ് തുറന്നത്. ഛാട്ട് പൂജയോടനുബന്ധിച്ച് അഞ്ഞൂറിലധികം പേരാണ് പാലത്തിനുമുകളിലെത്തിയത്.

Content Highlights: Wall clock, e-bike maker Oreva group at centre of Morbi bridge collapse


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented