ജിഗ്നേഷ് മേവാനി |ഫോട്ടോ:PTI
ഗുവഹാത്തി: വനിത പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ജിഗ്നേഷ് മേവാനി. ഒരു സ്ത്രീയെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ തനിക്കെതിരേ കേസുണ്ടാക്കിയത് ഭീരുത്വമാണെന്ന് മേവാനി പ്രതികരിച്ചു. അസമിലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മേവാനിയുടെ പ്രതികരണം.
പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പുഷ്പ എന്ന ചിത്രത്തിലെ നായകന്റെ സംഭാഷണം പോലെ ' ഞാന്‍ തലകുനിക്കില്ല' എന്നാണ് മേവാനി പ്രതികരിച്ചത്.
അസമിലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പൊതുമധ്യത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു ഗുജറാത്ത് എം.എല്‍.എ.യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്കെതിരേയുള്ള കേസ്. 25നാണ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മേവാനിക്കെതിരേയുള്ള കേസില്‍ തെളിവില്ലെന്നും, വ്യാജ എഫ്.ഐ.ആറാണ് പോലീസ് തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 1000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
വ്യാജ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത അസം പോലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
Content Highlights: Gujarat MLA Jignesh Mevani's 'Pushpa' Move After Bail
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..