മോർബി ദുരന്തം: ആശുപത്രിയില്‍ മോദി എത്തുംമുമ്പ് മോടി കൂട്ടല്‍; സ്ഥാപിച്ചത് 4 വാട്ടർ കൂളർ, വെള്ളമില്ല


മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തകൃതിയിൽ ആശുപത്രിയിൽ പെയിന്റടിക്കുന്നതിന്റെയും മറ്റു ദൃശ്യങ്ങളും പുറത്തുവന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. 

മോർബി ദുരിതബാധിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നു, ആശുപത്രിയിൽ സ്ഥാപിച്ച കൂളറുകൾ | Photo: https://twitter.com/narendramodi, https://twitter.com/AamAadmiParty

മോർബി/ ഗുജറാത്ത്: മോർബി ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തകൃതിയിൽ മോടി കൂട്ടിയതായി ആരോപണം. പ്രധാനമന്ത്രി ആശുപത്രിയിൽ എത്തും മുമ്പ് കെട്ടിടം പെയിന്റടിച്ചും പുതിയ കൂളറുകൾ സ്ഥാപിച്ചുമാണ് മോദി കൂട്ടിയതെന്ന് റിപ്പോർട്ട്.

നരേന്ദ്ര മോദി ആശുപത്രിയിലെത്തുന്നതിന് മുമ്പ് നാല് വാട്ടർ കൂളറുകളാണ് സ്ഥാപിച്ചത്. അർധരാത്രിയിലായിരുന്നു ദുരിതബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന സർക്കാർ ആശുപത്രിയിൽ വാട്ടർ കൂളറുകൾ സ്ഥാപിച്ചത്. എന്നാൽ ഇതിൽ ഒരെണ്ണത്തിൽ പോലും വെള്ളം ഉണ്ടായിരുന്നില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ആം ആദ്മി പാർട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ദുരന്തത്തിൽ പരിക്കേറ്റവരെ പുതുതായി പെയിന്റടിച്ച് മോടി കൂട്ടിയ വാർഡിലേക്ക് മാറ്റുകയും പുതിയ വിരിപ്പും കിടക്കകളും നൽകുകയും ചെയ്തു. തുടർന്നായിരുന്നു മോദി ഇവരുമായി സംഭാഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

'ഇതൊക്കെ വെറും ഷോ മാത്രമാണ്. ഈ വാട്ടർ കൂളറുകൾ ഇവിടെ മുമ്പ് ഉണ്ടായിരുന്നതല്ല' പരിക്കേറ്റയാളുടെ കൂടെയുള്ള യുവതി പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലെന്നും ആശുപത്രിയിൽ ഉള്ളവർ ആരോപിക്കുന്നു.

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി തകൃതിയിൽ ആശുപത്രിയിൽ പെയിന്റടിക്കുന്നതിന്റെയും മറ്റു ദൃശ്യങ്ങളും പുറത്തുവന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

'അവർക്ക് നാണമില്ല, ദുരന്തത്തിൽ നിരവധി പേർ മരിച്ചു. എന്നാൽ അവർ ഒരു പരിപാടിക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ്' കോൺഗ്രസ് ട്വീറ്റ് ചെയ്തു.

'141 പേർ മരിച്ചു. നൂറിലേറെപ്പേരെ കാണാതായി. യഥാർത്ഥ കുറ്റവാളിക്കെതിരെ ഇനിയും ഒരു നടപടിയും എടുത്തിട്ടില്ല. പക്ഷെ, ബിജെപി പ്രവർത്തകർ തിരക്കിലാണ്, എല്ലാം മറച്ചുവെക്കാൻ വേണ്ടി, ഫോട്ടോഷൂട്ടിനുള്ള തയ്യാറെടുപ്പിലാണ്' ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.

അതേസമയം ആശുപത്രിയിലെ തകൃതിയായി നടന്ന അറ്റകുറ്റ പണികളെക്കുറിച്ചുള്ള ചോദ്യത്തിന്, ദൈനംദിനപ്രവൃത്തികൾ മാത്രമാണ് ഇതെന്നായിരുന്നു മോർബി സിവിൽ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

Content Highlights: Gujarat Hospital Gets Water Cooler For PM's Visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented