പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: വോട്ടണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പിയുടെ വ്യക്തമായ മുന്‍തൂക്കം. തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അനായാസം അധികാരം പിടിക്കുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാനാകുന്നത്. 135 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് മുന്നിലെത്താനായത് കേവലം 30 സീറ്റില്‍ മാത്രമാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസിന്റെ പതനവും എഎപിയുടെ ഉദയവുമാണ് ഏറ്റവും ശ്രദ്ധേയം.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഭരണത്തിലിരിക്കുന്ന കക്ഷിയെ പ്രതിപക്ഷത്തിരുത്തുന്ന പതിവ് സംസ്ഥാനം ഇത്തവണയും തുടരുമോ എന്ന ആകാക്ഷയും ആദ്യഘട്ട ഫലങ്ങള്‍ നല്കുന്നു.
ഗുജറാത്തിലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി ഇരുസംസ്ഥനങ്ങളിലും ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഗുജറാത്തില്‍ എട്ടിടത്താണ് ആം ആദ്മി മുന്നേറുന്നത്. ഹിമാചലില്‍ ഒരു സീറ്റില്‍പ്പോലും എ.എ.പിക്ക് നിലവില്‍ ലീഡ് നേടാനായിട്ടില്ല.
Content Highlights: gujarat himachal pradesh assembly election results leading trailing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..