സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളെ പുറത്താക്കാം- ഗുജറാത്ത് ഹൈക്കോടതി 


By ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

1 min read
Read later
Print
Share

വ്യാപാരത്തെക്കാളും വലുത് മനുഷ്യ ജീവനാണെന്നും ജനപ്രതിനിധിയെന്ന നിലയില്‍ കോവിഡ് വ്യാപനം തടയാന്‍ ഭവേഷ് പട്ടേല്‍ ഉദ്യോഗസ്ഥരെ സഹായിക്കുക ആയിരുന്നു വേണ്ടതെന്നും ഹൈക്കോടതി.

ഗുജറാത്ത് ഹൈക്കോടതി | gujarathighcourt.nic.in

അഹമ്മദാബാദ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച് പരസ്യമായി അപമാനിക്കുന്ന ജനപ്രതിനിധികളുടെ നടപടി തെറ്റായ പെരുമാറ്റമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. അത്തരം ജനപ്രതിനിധികളെ പുറത്താക്കാമെന്നും ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ച ഗുജറാത്തിലെ ഉന്‍ജാ നഗരസഭ അംഗം ഭവേഷ് പട്ടേലിന്റെ പുറത്താക്കല്‍ ശരിവച്ചു കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് ഗുജറാത്തിലെ ഉന്‍ജാ നഗരസഭയിലെ ചന്ത അടപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഭവേഷ് പട്ടേലെന്ന നഗരസഭ അംഗം നിന്ദ്യമായ ഭാഷയില്‍ അപമാനിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ചന്ത അടപ്പിക്കാന്‍ ശ്രമിച്ച നഗരസഭയുടെ ചീഫ് സാനിറ്ററി ഓഫീസറെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച് പരസ്യമായി അപമാനിക്കുത്തിന്റെ വീഡിയോ ഭവേഷ് പട്ടേല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് സംസ്ഥാന നഗരസഭ കമ്മീഷണര്‍ ഗുജറാത്ത് മുന്‍സിപ്പല്‍ നിയമത്തിന്റെ 37(1) വകുപ്പിന്റ അടിസ്ഥാനത്തില്‍ പെരുമാറ്റ ദൂഷ്യത്തിന് ഭവേഷ് പട്ടേലിനെ പുറത്താക്കിയിരുന്നു. ഇതിന് എതിരെയാണ് പട്ടേല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഉത്തമ വിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരെ ചന്ത അടപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത് എന്നായിരുന്നു പട്ടേലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പ്രചരിച്ച വീഡിയോ യഥാര്‍ത്ഥ ചിത്രമല്ല നല്‍കുന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് നിര്‍സര്‍ ദേശായി തയ്യാറായില്ല. വ്യാപാരത്തെക്കാളും വലുത് മനുഷ്യ ജീവനാണെന്നും ജനപ്രതിനിധിയെന്ന നിലയില്‍ കോവിഡ് വ്യാപനം തടയാന്‍ ഭവേഷ് പട്ടേല്‍ ഉദ്യോഗസ്ഥരെ സഹായിക്കുക ആയിരുന്നു വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Content Highlights: Gujarat High Court Government employees

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tejashwi Yadav On Bihar Bridge Collapse

1 min

'പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തതാണ്'; വിശദീകരണവുമായി തേജസ്വി യാദവ്‌

Jun 5, 2023


Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


Mallikarjun Kharge, Narendra Modi

1 min

'മുന്നറിയിപ്പുകള്‍ അവഗണിച്ചു, കവച് 4% ഭാഗത്തുമാത്രം'; വീഴ്ചകള്‍ നിരത്തി മോദിക്ക് ഖാര്‍ഗെയുടെ കത്ത്

Jun 5, 2023

Most Commented