ന്യൂഡല്‍ഹി: കൊറോണ മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനം ഗുജറാത്ത് ആണെന്ന് കണക്കുകള്‍ ഉദ്ധരിച്ച്‌  രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ പുറത്ത് എന്ന് പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി  മരണ നിരക്ക് ട്വീറ്റ് ചെയ്തത്.  മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്,പുതുച്ചേരി, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ മരണ നിരക്കുകള്‍ താരതമ്യപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ഗുജറാത്താണ് ഇന്ത്യയിലെ കൊറോണ മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്ന് ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ ബാധിക്കുന്നവരില്‍ മരണനിരക്ക് ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണെന്ന് രാഹുല്‍ പറയുന്നത്‌.

 

 ഗുജറാത്തില്‍ മരണനിരക്ക്  കൂടുതലാണെന്ന് വ്യക്തമാക്കുന്ന ബിബിസി വാര്‍ത്തയുടെ ലിങ്കും രാഹുല്‍ ഗാന്ധി ട്വിറ്റര്‍ പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. 

കൊറോണ വൈറസ് വ്യാപനത്തില്‍ ഗുജറാത്ത് നാലാം സ്ഥാനത്താണെങ്കിലും രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനമാണ് ഗുജറാത്തിനെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Gujarat has India's highest mortality rate Rahul Gandhi