നരേന്ദ്ര മോദി | Photo: Twitter @narendramodi
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാന്‍ പബ്ലിക്ക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച മോദി, വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരല്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ത്തി കാണിച്ചു. എല്ലാവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി റെക്കോഡ് പോളിങ് സാധ്യമാക്കണമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായും അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തും.
മധ്യ-വടക്ക് മേഖലകളിലെ 14 ജില്ലയിലെ 93 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിവരെ നീളും. 61 പാര്‍ട്ടികളില്‍ നിന്നായി 833 പേരാണ് ജനവിധി തേടുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന് അവസാനിച്ചിരുന്നു. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതിയത്. 788 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
Content Highlights: gujarat elections second phase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..