ഗുജറാത്ത് കലാപം: വ്യാജരേഖ കേസില്‍ തീസ്തയ്ക്കും ആര്‍.ബി ശ്രീകുമാറിനും ജാമ്യമില്ല


2002-ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട  കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

തീസ്ത സെതൽവാദ്, ആർ.ബി. ശ്രീകുമാർ | ഫോട്ടോ: മാതൃഭൂമി

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002-ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ജൂണ്‍ 25-നാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം നല്‍കിയ ക്ലീന്‍ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തളളിയതിന് തൊട്ടടുത്ത ദിവസമാണ് ഇരുവരുടേയും അറസ്റ്റ്. നിരപരാധികളെ കുടുക്കാന്‍ വ്യാജത്തെളിവുകള്‍ ചമച്ച കുറ്റത്തിന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെയും കേസെടുക്കുകയും ജൂലായില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കേസില്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ പ്രതികള്‍ നിയമനടപടികള്‍ നേരിടണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മോദിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജൂലായ് 21 നാണ് തീസ്തയുടേയും സെതല്‍വാദിന്റേയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. ജൂലായ് 26 ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 27ലേക്കും 28 ലേക്കും പിന്നീട് 29 ലേക്കും കോടതി മാറ്റിവെച്ചു. അവസാനം, ശനിയാഴ്ച ജാമ്യാപേക്ഷ നിരാകരിച്ചു കൊണ്ട് സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

Content Highlights: Teesta Setalvad, R B Sreekumar, Gujarat court, 2002 Gujarat riots

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented