നരേന്ദ്ര മോദി | ഫോട്ടോ: എ.എൻ.ഐ
അഹമ്മദാബാദ്: പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. 2017-ല്‍ നടന്ന സംഭവത്തിലാണ് വാംസദായില്‍നിന്നുള്ള എം.എല്‍.എ. ആനന്ദ് പട്ടേലിന് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടെ വൈസ് ചാന്‍സലറുടെ ചേംബറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നതായിരുന്നു കേസ്. നവ്‌സാരിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എ. ദാദല്‍ ആണ് ആനന്ദ് പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
എം.എല്‍.എയ്ക്കും മറ്റ് ആറ് പേര്‍ക്കും എതിരെ ജലാല്‍പുര്‍ പോലീസ് 2017 മേയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആനന്ദ് പട്ടേല്‍ അടക്കമുള്ളവര്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍ അതിക്രമിച്ചു കടന്ന് മേശപ്പുറത്തിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം കീറിക്കളഞ്ഞു എന്നായിരുന്നു കേസ്.
447-ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ 500 രൂപയും മൂന്ന് മാസം ജയില്‍ശിക്ഷയും നല്‍കണമെന്ന് വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളോടുള്ള രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലുള്ളതെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു.
Content Highlights: Gujarat Congress MLA Fined ₹ 99 For Tearing Narendra Modi's Photo During Protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..