അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും ഗുജറാത്തിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ ആണ് സോഷ്യല്‍മീഡിയയിലെ പുതിയ ഹിറ്റ്. ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിക്ക് സമീപം എത്തിയ വിഷപ്പാമ്പിനെയാണ് ധനാനി പിടികൂടിയത്. ധനാനി തന്നെയാണ് വീഡിയോ ഫെയിസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്റെ ജീവനക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ പാമ്പിന്റെ വാലിലാണ് ധനാനി പിടികൂടിയിരിക്കുന്നത്. ഇത് അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നും വഴിതെറ്റി തന്റെ വീട്ടില്‍ എത്തിയതാണെന്നും തനിക്ക് പാമ്പിനെ പിടിക്കാന്‍ അറിയാമെന്നും വീഡിയോയുടെ കൂടെയുള്ള കുറിപ്പില്‍ ധനാനി പറയുന്നു.