
വിജയ് രൂപാണി | Photo: ANI
അഹമ്മദാബാദ്: തിരഞ്ഞെടിപ്പ് റാലിക്കിടയില്‍ വേദിയില്‍ ബോധരഹിതനായി വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടയിലാണ് വേദിയില്‍ വിജയ് രൂപാണി ബോധരഹിതനായി വീണത്.
വഡോദരയിലെ നിസാംപുര മേഖലയില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി. പ്രസംഗത്തിനിടയില്‍ ബോധരഹിതനായി വീണ വിജയ് രൂപാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേജില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ വഡോദരയില്‍ നിന്ന് അഹമ്മദാബാദില്‍ ആശുപത്രിയില്‍ എത്തിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎന്‍ മേത്ത ആശുപത്രിയിലെ ഡോക്ടര്‍ ആര്.കെ. പട്ടേല്‍ പറഞ്ഞു. അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ ബന്ധപ്പെടുകയും രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
Content Highlights: Gujarat CM Vijay Rupani’s health condition stable after he faints at rally, says hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..