ഗാന്ധിനഗര്‍: ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്താന്‍ അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ അയച്ചതെന്ന് ആരോപിച്ച് ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ റിലീഫ് റോഡിലെ ഹോട്ടലില്‍നിന്നാണ് ഇയാളെ പിടികൂയിടത്. എ.ടി.എസ്. സംഘത്തിന്റെ ഓപ്പറേഷന് പുരോഗമിക്കുമ്പോള്‍ ഇയാള്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തുവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ബി.ജെ.പി. നേതാവിനെ കൊല്ലാന്‍ ഛോട്ടാ ഷക്കീല്‍ കൊലയാളിയെ അയച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഹോട്ടലില്‍ റെയ്ഡ് നടത്തിയതെന്ന് എടിഎസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തങ്ങള്‍ക്ക് എതിരേ വെടിയുതിര്‍ത്തുവെന്നും എന്നാല്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയാളുടെ കയ്യില്‍നിന്ന് രണ്ട് പിസ്റ്റളുകള്‍ കണ്ടെടുത്തുവെന്നും പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ സ്വദേശിയായ ഒരാള്‍ ചൊവ്വാഴ്ച ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തതായും ഇയാളെ പിന്നീട് എ.ടി.എസ്. പിടികൂടിയതായും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. അതേസമയം, തന്നെ കൊലപ്പെടുത്താനാണ് കൊലയാളി എത്തിയതെന്ന വിവരം ലഭിച്ചുവെന്ന് സംസ്ഥാന ബി.ജെ.പി. നേതാവ് ഗോര്‍ഡന്‍ സദാഫിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: Gujarat ATS arrests man sent by Chhota Shakeel to kill BJP leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..