പ്രതീകാത്മക ചിത്രം | Photo: AFP
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുള്ള ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ബിബിസി വസ്തുതകള്‍ വക്രീകരിച്ചെന്ന് ആരോപിച്ചാണ് പ്രമേയം. ബി.ബി.സിക്കെതിരെ കേന്ദ്രം കടുത്തനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ബി.ജെ.പി. എം.എല്‍.എ. വിപുല്‍ പട്ടേലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിനും ഇന്ത്യന്‍ സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിക്കുകയെന്ന ഒളി അജന്‍ഡയാണ് ബി.ബി.സിക്കുള്ളതെന്ന് പ്രമേയം ആരോപിക്കുന്നു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷം ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വി, ബി.ജെ.പി. എം.എല്‍.എമാരായ അമിത് തക്കാര്‍, ദവാല്‍സിങ് സാല, മനിഷ് വകില്‍ എന്നിവർ പ്രമേയത്തെ പിന്തുണച്ചു.
പ്രധാനമന്ത്രി മോദിക്കുമാത്രമല്ല, രാജ്യത്തെ 135 കോടി ജനങ്ങള്‍ക്കും എതിരാണ് ഡോക്യുമെന്ററിയെന്ന് ഹര്‍ഷ് സാങ്‌വി ആരോപിച്ചു. 'രാജ്യസേവനത്തിനായി ജീവിതം മാറ്റിവെച്ച നേതാവാണ് മോദി. വികസനത്തിന്റെ ആയുധമുപയോഗിച്ച് രാജ്യദ്രോഹികള്‍ക്ക് ചുട്ട മറുപടി നല്‍കി. രാജ്യത്തെ ആഗോളതലത്തില്‍ പ്രതിഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം', ഹര്‍ഷ് സാങ്‌വി പറഞ്ഞു.
Content Highlights: Gujarat Assembly passes resolution against BBC
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..