ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാനെത്തിയവർ | Photo: Twitter/ANI
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 11 മണിവരെ 18.86 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. 19 ജില്ലകളിലെ 89 സീറ്റുകളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 14,382 പോളിങ് സ്റ്റേഷനുകളാണ് ആദ്യഘട്ട വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 49 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനായിരുന്നു ജയം. ബി.ജെ.പിയും കോണ്‍ഗ്രസും 89 സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായി കടുത്ത മത്സരമുയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ സ്ഥാനാര്‍ഥിയില്ല. സൂറത്ത് ഈസ്റ്റിലെ എ.എ.പി. സ്ഥാനാര്‍ഥി നേരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്വി, കംഭാലിയയില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗഢ്വി, സൂറത്തില്‍ മത്സരിക്കുന്ന എ.എ.പി. സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ, ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ റിവാബ ജഡേജ എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശിനൊപ്പം എട്ടിനാണ് വോട്ടെണ്ണല്‍.
Content Highlights: gujarat assembly election voting polling begins in first phase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..