ഗുജറാത്തിൽ മുതിർന്ന വോട്ടർമാരെ ബൂത്തുകളിലേക്കെത്തിക്കുന്നു |ഫോട്ടോ:PTI
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. 60.2 ശതമാനം പോളിങ്ങാണ്
രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകള്‍ വന്നിട്ടില്ല. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെതിയത്. 788 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടന്ന വോട്ടെടുപ്പിനായി 14,382 പോളിങ്സ്റ്റേഷനുകള്‍ സജ്ജമാക്കിയിരുന്നു. വോട്ടെടുപ്പുനടന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഇക്കുറി ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി അവസാനനിമിഷം പിന്‍വാങ്ങി ബി.ജെ.പിയില്‍ ചേക്കേറിയതിനാല്‍ എ.എ.പിക്ക് 88 സ്ഥാനാര്ഥികളേ ഉള്ളൂ. ബി.എസ്.പി. (57), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (14), സി.പി.എം. (4) തുടങ്ങി 36 മറ്റുപാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 339 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.
ഡിസംബര്‍ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം; എട്ടിന് ഹിമാചല്‍പ്രദേശിനൊപ്പം ഫലമറിയാം.
Content Highlights: Gujarat Assembly Election-Recorded in 1st Phase,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..