ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെ ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്. ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് കല്യാണവേദി അക്ഷരാര്‍ത്ഥത്തില്‍ 'ഫൈറ്റ്ക്ലബ്ബായി' മാറി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. 

പിന്നീട് നടന്ന കൂട്ടത്തല്ലിനിടയില്‍ ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകര്‍ക്കപ്പെടുകയും ചെയ്തു. ഡല്‍ഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. 

നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തി ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

content highlights: Guests At Delhi Wedding Beat Up Hotel Staff