'കുതിരക്കച്ചവടത്തിന് ജി.എസ്.ടി.': ധനമന്ത്രിയുടെ നാക്കുപിഴ ആയുധമാക്കി കോണ്‍ഗ്രസ്, പരിഹാസം


Nirmala Sitharaman | Photo: ANI

ന്യൂഡല്‍ഹി: കുതിരക്കച്ചവടത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ നാക്കുപിഴ ആയുധമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രിക്ക് നാക്കുപിഴ പറ്റിയത്. കുതിരപ്പന്തയത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തി എന്നതിനു പകരമാണ് കുതിരക്കച്ചവടമെന്ന് ധനമന്ത്രി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന സത്യംതുറന്നുപറയലാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

മന്ത്രിക്ക് നാക്കുപിഴ സംഭവിച്ച വീഡിയോ 'കുതിരക്കച്ചവടത്തിന് ജിഎസ്ടി' എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രുചിറ ചതുര്‍വേദി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും വീഡിയോ പങ്കുവച്ചതോടെ സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അതേസമയം നാക്കുപിഴ സംഭവിച്ച ഉടന്‍തന്നെ അബദ്ധം തിരിച്ചറിഞ്ഞ ധനമന്ത്രി ഇത് തിരുത്തിയാണ് പ്രസ്താവന പൂര്‍ത്തിയാക്കിയതെന്നും വീഡിയോയില്‍ വ്യക്തമാണ്.

മഹാരാഷ്ട്ര സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചതുമായി ബന്ധപ്പെടുത്തിയും കോണ്‍ഗ്രസ് ഈ പരാമര്‍ശം ഉയര്‍ത്തി ബി.ജെ.പി.യെ പരിഹസിച്ചു. മഹാരാഷ്ട്രിയിലെ സംഭവങ്ങള്‍ ജനാധിപത്യരാജ്യമായ ഇന്ത്യയ്ക്ക് അപമാനമാണ്. മോദി-ഷാ നേതൃത്വത്തിന് കീഴില്‍ എന്തുവിലകൊടുത്തും അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. പണത്തിന്റെയും പേശീബലത്തിന്റെയും തുറന്ന പ്രകടനത്തിലൂടെ ജനാധിപത്യവിരുദ്ധമായി മറ്റൊരു സംസ്ഥാന സര്‍ക്കാരിനെക്കൂടി ബി.ജെ.പി. പിടിച്ചെടുത്തതായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് കുറ്റപ്പെടുത്തി.

Content Highlights: GST On Horse Trading: Nirmala Sitharaman's Flub Mocked By Congress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented