Nirmala Sitaraman | Photo:PTI
ന്യൂഡല്‍ഹി: ജിഎസ്ടിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ന്യൂഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക, വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നിവയും ക്രമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് യോഗത്തിനുശേഷം റെവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിഎസ്ടി നിയമങ്ങള്‍ പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒരു കോടിയില്‍നിന്ന് രണ്ട് കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇത് ബാധകമല്ല. പയര്‍വര്‍ഗങ്ങളുടെ തൊലി, കത്തികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി.എഥനോള്‍ ബ്ലെന്‍ഡ് ചെയ്യുന്നതിനുള്ള ഈഥൈല്‍ ആല്‍ക്കഹോളിന്റെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കുന്നതിനുമാണ് ഈ തീരുമാനം. 15 അജണ്ടകളാണ് യോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും അതില്‍ എട്ടെണ്ണത്തില്‍ തീരുമാനമായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവശേഷിക്കുന്നവ അടുത്ത യോഗത്തില്‍ പരിഗണിക്കും. ജൂണില്‍ ചണ്ഡീഗഢിലാണ് അടുത്ത യോഗം.
Content Highlights: GST Council tampering of evidence


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..