സുപ്രീം കോടതി| Photo: PTI
ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കൗസിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 246 എ അനുച്ഛേദപ്രകാരം നികുതിയുമായി ബന്ധപ്പെട്ട നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പറയുന്നത് ഫെഡറലിസത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചകളിലൂടെ വിഷയങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ കൗണ്‍സില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കടല്‍ മാര്‍ഗം കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
Content Highlights: GST Council recommendations not binding on states and Centre, says Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..