രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാന്‍ നീക്കം; പത്ത് ശതമാനത്തോളം വിലക്കയറ്റമുണ്ടായേക്കും


കെ.അനൂപ് ദാസ്/മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ആലോചന. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിച്ചാല്‍ വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടത്തിനും ശര്‍ക്കരയ്ക്കും വരെ വില ഉയരും.

വീട് നിര്‍മ്മിക്കുന്നവരെയാണ് ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദേശം കൂടുതല്‍ ദോഷകരമായി ബാധിക്കുക. പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേയ്ക്ക് കൂടും. നിലവില്‍ നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.

143 ഉത്പന്നങ്ങളില്‍ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ധിപ്പിക്കുക. ഫലത്തില്‍ സാധനങ്ങള്‍ക്ക് 10 ശതമാനം വിലക്കയറ്റമുണ്ടാകും. നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2017ലും 2018ലും നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും പുതിയ പട്ടികയിലുണ്ട്.

പെട്രോള്‍ ഡീസല്‍ പാചകവാതകവിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്കാണ് വിലക്കയറ്റത്തിന്റെ പുതിയ ഒരു പട്ടിക കൂടി വരാനൊരുങ്ങുന്നത്.

Content Highlights: GST Council for hiking rates of 143 items, asks states for views


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented