ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ ഇന്ന് വീണ്ടും ലോക്സഭയുടെ പരിഗണനയിലെത്തും. ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ സംസാരിക്കും.
കഴിഞ്ഞവര്‍ഷം ബില്‍ ലോക്സഭ പാസ്സാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം രാജ്യസഭ പാസ്സാക്കിയപ്പോള്‍ ബില്ലില്‍ ഭേദഗതിവരുത്തി. ഇതോടെയാണ് ലോക്സഭയുടെ അംഗീകാരം വീണ്ടും ആവശ്യമായത്. രാജ്യത്ത് ഏകീകൃത പരോക്ഷ നികുതി ലക്ഷ്യമിട്ടാണ് ഭരണഘടന ഭേദഗതിചെയ്യുന്നത്. 122-ാം ഭേദഗതിയാണ് ഇത്.
കഴിഞ്ഞ ആഴ്ച ഏകകണ്ഠേനയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ബില്ലിനെ എതിര്‍ത്ത എഐഎഡിഎംകെ അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ സഭയിലുണ്ടായിരുന്ന 203 പേരും ബില്ലിനെ അനുകൂലിച്ചു. ഭരണഘടനാ ഭേദഗതിയായതിനാല്‍ ഇനി രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളില്‍ കൂടി ബില്‍ പാസ്സാക്കണം.
രാജ്യത്തിന് അനിവാര്യവും ഗുണകരവുമെന്ന് വിലയിരുത്തപ്പെടുന്ന നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി. മൂല്യവര്‍ധിത നികുതി സമ്പ്രദായത്തിന്റെ (വാറ്റ്) തുടര്‍ച്ചയാണിത്. ചരക്ക് സേവന നികുതി ബില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷയെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..