മയക്കുമരുന്നിനടിമയായ വരനെ വേണ്ട, യുവതി വിവാഹം ബഹിഷ്‌കരിച്ചു


സുനിതാ സിങ് എന്ന യുവതിയാണ് രാജ്യത്തിന് മാതൃകയായ തീരുമാനം എടുത്തത്.

ഗുരുദാസ്പുര്‍: ലഹരിയുപയോഗിക്കുന്നയാളെ ഭര്‍ത്താവായി വേണ്ടെന്ന് പറഞ്ഞ് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. പഞ്ചാബിലെ പാക് അതിര്‍ത്തി ഗ്രാമമായ ഗുരുദാസ്പുരിലാണ് സംഭവം. സുനിതാ സിങ് എന്ന യുവതിയാണ് ഉറച്ച തീരുമാനം എടുത്തത്. വിവാഹ ദിവസം വരനായ ജസ്പ്രീത് സിങ്ങിനെ മയക്കുമരുന്ന് ഉപയോഗിച്ച് ഉന്മത്തനായ നിലയില്‍ കണ്ടതോടെയാണ് സുനിത അതില്‍ നിന്ന് പിന്മാറിയത്‌.

ജസ്പ്രീത് സിങ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതോടെ സുനിത ആദ്യം ചെയ്തത് ഇയാെള പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഉപകരണമില്ലാത്തതിനാല്‍ ഇയാളെ പരിശോധിക്കാന്‍ സാധിച്ചില്ല. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സുനിത സ്വകാര്യ ലാബില്‍ ഇയാളുടെ രക്തം പരിശോധിപ്പിച്ചു. പരിശോധനയില്‍ ഇയാള്‍ മയക്കുമരുന്നിന് അടിമായാണെന്ന് തെളിഞ്ഞു.

ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് സുനിത തിരികെ പോവുകയായിരുന്നു. സുനിതയെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന തീരുമാനമാണ് സുനിത കൈക്കൊണ്ടതെന്ന്‌ ഇവര്‍ പറയുന്നത്. ലഹരിക്കടിമയായ ഒരാളുടെകൂടെ ജീവിതം നശിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് സുനിത ഇതിനോട് പ്രതികരിച്ചത്. വിവാഹം വേണ്ടെന്ന് വെച്ച സുനിതയുടെ തീരുമാനത്തില്‍ അഭിമാനം തോന്നുന്നുവെന്ന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു.

മയക്കുമരുന്നിന് അടിമയായ യുവാക്കളുടെ അവസ്ഥ പഞ്ചാബില്‍ പലയിടങ്ങളിലും വലിയ സാമൂഹ്യ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രത്യേക ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനിട പഞ്ചാബില്‍ നടന്നത് 10,000 അറസ്റ്റുകളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented