ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഡല്‍ഹിയിലെ പലചരക്കുകടകള്‍ ഇരുപത്തിനാല് മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനുമതി നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും മറ്റ് ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.
അവശ്യസാധനങ്ങളായ പാല്‍, ബ്രെഡ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ലഭ്യതയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനിന്നിരുന്നു. അടച്ചുപൂട്ടലിന് മുമ്പ് ഇവ വാങ്ങിക്കൂട്ടുന്നതിന് ആളുകള്‍ തിരക്ക് കൂട്ടുകയും ചെയ്തിരുന്നു.
കടകളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനായി പ്രത്യേക പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നുകളുടേയും മറ്റവശ്യസാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തണമെന്ന് കെജ്രിവാള്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. മരുന്നുകളും ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിലെത്തിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഇ-പാസ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആരോഗ്യ-മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ തടയില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യസാധനങ്ങളുടെ ലഭ്യതയെ കുറിച്ച് പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞിരുന്നു. എങ്കിലും ഇവ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് ജനങ്ങളില്‍ ആശങ്ക ജനിപ്പിച്ചിരുന്നു.
Content Highlights:Grocery Stores In Delhi Can Operate 24x7 During Lockdown, Says Government


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..