ജയ്പുര്‍: നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെ.കെ.ലോന്‍ ആശുപത്രിയില്‍, സംസ്ഥാന ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി പരവതാനി വിരിച്ച് അധികൃതര്‍.

സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അധികൃതര്‍ ആശുപത്രി കവാടത്തില്‍ പച്ചനിറത്തിലുള്ള പരവതാനി വിരിച്ചത്. പിന്നീട്‌ മാധ്യമങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരവതാനി നീക്കം ചെയ്യുകയായിരുന്നു. ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടു. 

KOTA HOSPITAL
പരവതാനി നീക്കം ചെയ്യുന്നു. Photo: ANI

2019 ഡിസംബര്‍ മാസം മുതലുള്ള കണക്കുകള്‍ പ്രകാരം നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെ.കെ. ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ മരണസംഖ്യ ദിനംപ്രതി ഉയരുന്നതിനു പിന്നാലെ ബി.എസ്.പിയും ബി.ജെ.പിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. 

content highlights: green carpet laid at kota hospital ahead of the visit of health minister