ചെന്നൈ: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് സംസാരിക്കവേ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. പ്രസംഗത്തിനിടയില്‍ വിതുമ്പുന്ന നരേന്ദ്രമോദിയുടെ പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം. 

'മികച്ച പ്രകടങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിങ്, സംഭാഷണത്തിനിടയിലുളള താല്ക്കാലിക വിരാമം, ശബ്ദക്രമം, ശരീരഭാഷ..വര്‍ഷങ്ങളുടെ പരിശീലനം ആവശ്യമാണ്..നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു നമ്മുടെ സ്വന്തം ബാലനരേന്ദ്ര..' മോദിയുടെ പഴയ കാല പ്രസംഗ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് കുറിച്ചു. 

വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യവേയാണ് കോവിഡ് ബാധിതരായി മരിച്ചവരെ ഓര്‍ത്ത് മോദി വിതുമ്പിയത്. നിരവധി പേരെ കൊറോണ വൈറസ് നമ്മില്‍ നിന്ന് തട്ടിയെടുത്തെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞിരുന്നു. 

 

Content Highlights:Great performances don’t happen overnight, Prakash Raj Tweets PM Modi's old video