Photo: Screengrab/ https://twitter.com/NewsIADN
ആഗ്ര: ചൈന അതിര്‍ത്തി അടക്കമുള്ള അതീവ സുരക്ഷാ മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ഇന്ത്യൻ സേനയെ സഹായിക്കുന്ന ജെറ്റ് പാക്ക് സ്യൂട്ടുകളുടെ പരീക്ഷണ പറക്കൽ നടത്തി. ഇന്ത്യൻ ആർമി എയർബോൺ ട്രെയിനിങ് സ്കൂളിൽ (എ.എ.ടി.എസ്) ചൊവ്വാഴ്ചയായിരുന്നു പരീക്ഷണ പറക്കൽ. ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസാണ് ജെറ്റ് പാക്ക് സ്യൂട്ട് നിർമ്മിച്ചിരിക്കുന്നത്.
ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പറക്കുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് സ്ഥാപകൻ റിച്ചാർഡ് ബ്രൗണിങ് പരീക്ഷണ പറക്കൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ എയറോസ്പേസ് ഡിഫൻസ് ന്യൂസ് ട്വിറ്ററിൽ പങ്കുവെച്ചു. കെട്ടിടത്തിന് മുകളിൽ കൂടിയും വെള്ളക്കെട്ടുകൾക്ക് മുകളിൽ കൂടിയുമായിരുന്നു പരീക്ഷണ പറക്കൽ.
മൂന്ന് ജെറ്റ് എഞ്ചിനുകൾ ഘടിപ്പിച്ച സ്യൂട്ട് ധരിച്ചായിരുന്നു ബ്രൗണിങിന്റെ പരീക്ഷണ പറക്കൽ. ഒരെണ്ണം പിന്നിലും രണ്ടെണ്ണം ഇരു കൈകളുടെ ഭാഗത്തായിട്ടായിരുന്നു ഘടിപ്പിച്ചിരുന്നത്.
Content Highlights: Gravity Industries Gives Jetpack Demonstration To Indian Army In Agra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..