-
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മഹന്ദ് നൃത്യ ഗോപാൽ ദാസ് എന്നീ പ്രമുഖര്‍ വേദിയില്‍ അണിനിരക്കും.
ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചയിച്ചുറപ്പിച്ചവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല. ഇല്ലായിരുന്നെങ്കില്‍ വേദിയില്‍ അമിത് ഷായുടെ കൂടെ സാന്നിധ്യമുണ്ടായേനെ.
രാം ലല്ലയുടെ ചിത്രം പതിച്ച കാര്യപരിപാടികളുടെ ലഘുവിവരണമടങ്ങിയ ക്ഷണക്കത്ത് 150 പേര്‍ക്കു കൂടി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയില്‍ ഈ ക്ഷണിക്കപ്പെട്ട 150 പേർ കൂടി പങ്കെടുക്കും.
40 കിലോയുടെ വെള്ളി ശിലപാകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുക.
രാമക്ഷേത്രത്തിനായി ശക്തമായി വാദിച്ചിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിക്കും.
ഇക്ബാല്‍ അന്‍സാരിക്കും ചടങ്ങില്‍ ക്ഷണമുണ്ട്.
content highlights: grant Ayodhya event PM Modi will be on stage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..