ന്യൂഡല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ കൊച്ചുമകന്‍ ഇന്ദര്‍ജീത് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ദര്‍ജീത്തിന്റെ ബി.ജെ.പി. പ്രവേശനം. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു.

പഞ്ചാബ് ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് ഗൗതം ഇന്ദര്‍ജീത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബിലെ ജനങ്ങളുടെ മനസ്സില്‍ ബി.ജെ.പിക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ദര്‍ജീത്തിന്റെ വരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് തന്റെ മുത്തച്ഛനോട് മര്യാദ കാണിച്ചില്ലെന്ന്‌ ഇന്ദര്‍ജീത്ത് ആരോപിച്ചു. മദന്‍ ലാല്‍ ഖുറാനയുടെ കാലത്ത് ഡല്‍ഹിയില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബി.ജെ.പിയില്‍ ചേരണമെന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നു. എ.ബി. വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് ഗ്യാനി സെയില്‍ സിങ് ആണെന്നും ഇന്ദര്‍ജീത് പറഞ്ഞു.

content highlights: grandson of former President Giani Zail Singh joins bjp